വി​വാ​ഹ​വേ​ദി​യി​ൽ ഇ​രു​വി​ഭാ​ഗം ഏ​റ്റു​മു​ട്ടി
Sunday, February 21, 2021 10:57 PM IST
പു​ന​ലൂ​ർ: വി​വാ​ഹ വേ​ദി​യി​ൽ വ​ധൂ​വ​ര​ന്മാ​രു​ടെ ആ​ൾ​ക്കാ​ർ ഏ​റ്റു​മു​ട്ടി. ആ​ര്യ​ങ്കാ​വ് ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​വാ​ഹ​ശേ​ഷം വ​ധൂ​വ​ര​ന്മാ​ർ യാ​ത്ര തി​രി​ക്കാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​യും ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രി​യു​മാ​യ വ​ധു​വും ക​ട​യ്ക്ക​ൽ മ​ട​ത്ത​റ സ്വ​ദേ​ശി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന​ത്. വി​വാ​ഹ​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് വ​ധൂ​വ​ര​ന്മാ​രെ യാ​ത്ര​യാ​ക്കു​ന്ന വേ​ള​യി​ൽ മ​ദ്യ​പി​ച്ച് എ​ത്തി​യ വ​ര​ന്‍റെ കൂ​ട്ട​ത്തി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത് എ​ന്നും പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.
ഇ​രു സ​മു​ദാ​യ​ങ്ങ​ളി​ൽ പെ​ട്ട ഇ​വ​ർ വി​വാ​ഹി​ത​രാ​യ​തി​ൽ ഇ​ഷ്ട കു​റ​വ് ഉ​ള്ള വ​ര​ന്‍റെ ആ​ളു​ക​ൾ മ​നഃ​പൂ​ർ​വ​മാ​യി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ച് വ​ധൂ​വ​ര​ന്മാ​ർ യാ​ത്ര​യാ​വു​ക​യാ​യി​രു​ന്നു.