ഇ​ട​തു സ​ർ​ക്കാ​ർ യു​വ​ജ​ന വ​ഞ്ച​ക​രെ​ന്ന്
Monday, January 25, 2021 10:43 PM IST
പ​ത്ത​നാ​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​തു സ​ർ​ക്കാ​ർ യു​വ​ജ​ന വ​ഞ്ച​ന​യു​ടെ പ​ര്യാ​യ​മാ​യി മാ​റി​യെ​ന്ന് കേ​ര​ള യൂ​ത്ത്‌ ഫ്ര​ണ്ട് എം ​ജോ​സ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ​മ​ഗ്ര മേ​ഖ​ല​യി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​റി​ന് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞി​ല്ല​ന്നു മാ​ത്ര​മ​ല്ല ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ മേ​ഖ​ല​ക​ളും കൂ​ടി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പി​എ​സ്സി യി​ൽ അ​ട​ക്കം ക്ര​മ​ക്കേ​ട് ന​ട​ത്തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചു. എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്ചേ​ഞ്ചു​ക​ളെ വ​രെ നോ​ക്കു​കു​ത്തി​ക​ളാ​ക്കി പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ സ്വ​ജ​ന​പ​ക്ഷ​പാ​തം ന​ട​ത്തി​യും യു​വ​ജ​ന വ​ഞ്ച​ക​രാ​യി സ​ർ​ക്കാ​ർ മാ​റി​യെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യൂ​ത്ത്‌ ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് അ​ലി​മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള യോ​ഗം ഉ​ദ്്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം മാ​ത്യു ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​ര​ൺ ശ​ശി, അ​നീ​ഷ് ഇ​ട​ത്ത​റ​പ​ച്ച, റി​റ്റു​തോ​മ​സ്‌, പ്ര​വീ​ൺ കൊ​ടും​ത​റ മി​ഥി​ല​ജ്, ജി​ബ്‌​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.