ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ശാ​ക്തീ​ക​ര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്നു​വെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ന്‍
Sunday, January 24, 2021 10:38 PM IST
കുളത്തൂപ്പുഴ: പാ​ര്‍​ശ്വ​വ​ല്‍​കൃ​ത മേ​ഖ​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ അ​ട​ക്കം സം​ഘ​ടി​പ്പി​ക്കു​ക​യും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ യു​വാ​ക്ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു​മ​ട​ക്കം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ന്‍ ചി​ന്ത ജെ​റോം പ​റ​ഞ്ഞു.

കോ​വി​ഡ്‌ പ​ട​ര്‍​ന്ന് പി​ടി​ച്ച വേ​ള​യി​ല്‍ സം​സ്ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും മാ​തൃ​ക​യാ​യി ഒ​ട്ടേ​റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ യു​വ​ജ​ന ക​മ്മീ​ഷ​ന് ക​ഴി​ഞ്ഞു​വെ​ന്നും ചി​ന്ത പ​റ​ഞ്ഞു. കു​ള​ത്തു​പ്പു​ഴ​യി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദി​വാ​സി ഊ​രു​ക​ളാ​യ ചെ​റു​ക​ര, വി​ല്ലു​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘ​ടാ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചി​ന്ത ജെ​റോം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ന​ദീ​റ സെ​യ്ഫു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അം​ഗം വി ​വി​നി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ ​കെ സു​ധീ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം സു​ജി​ത്ത്, കു​ള​ത്തു​പ്പു​ഴ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി പ്ര​കാ​ശ്, ആ​ദി​വാ​സി ഊ​രു​മൂ​പ്പ​ന്‍ നാ​രാ​യ​ണ​ന്‍ കാ​ണി, യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ സ​ന്ദീ​പ് ആ​ര്‍​ക്ക​ന്നൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ നൂ​റി​ല​ധി​കം ആ​ളു​ക​ള്‍ ചി​കി​ത്സ തേ​ടി.