സി​പി​ഐ -കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി
Sunday, January 24, 2021 10:36 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ക​രു​കോ​ണി​ലെ മാ​വേ​ലി സ്റ്റോ​റി​ലെ ഭ​ക്ഷ്യ​കി​റ്റ് ത​യ്യാ​റാ​ക്കു​ന്ന ജോ​ലി​യെ സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്കം കോ​ണ്‍​ഗ്ര​സ് -സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​വും പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ലും ക​ലാ​ശി​ച്ചു.
കൈ​യാ​ങ്ക​ളി​ക്കി​ടെ വീ​ണു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് പ​രി​ക്കേ​റ്റു. കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ല്‍ ദ​ത്തി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ മൂ​ന്നു​പേ​രാ​ണ് മാ​വേ​ലി സ്റ്റോ​റി​ല്‍ ഭ​ക്ഷ്യ​കി​റ്റ് പാ​ക്ക് ചെ​യ്യു​ന്ന ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​ത്.
ഇ​വ​ര്‍​ക്ക് ജ​നു​വ​രി ആ​യി​ട്ടും വേ​ത​നം ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ല്‍ ഇ​വ​രെ ഒ​ഴി​വാ​ക്കി സി​പി​ഐ അ​നു​ഭാ​വി​ക​ളാ​യ മ​റ്റു​ചി​ല​രെ ഈ ​ജോ​ലി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.
ഇ​തി​നെ പ്ര​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​തി​ര്‍​ക്കു​ക​യും ഇ​ത് പി​ന്നീ​ട് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കി ഇ​രു​കൂ​ട്ട​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. പ​രി​ഹാ​രം ഉ​ണ്ടാ​കും​വ​രെ പാ​ക്കിം​ഗ് ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നും ജോ​ലി​ക്കാ​ര്‍​ക്കു​ള്ള കു​ടി​ശി​ക വേ​ഗ​ത്തി​ല്‍ കൊ​ടു​ത്ത് തീ​ര്‍​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​കോ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. സംഭവത്തിൽ പ്രതിഷേധിച്ച് അലയമൺ പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.