കാ​ടാകു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 24, 2021 10:36 PM IST
കൊട്ടാരക്കര: കാ​ടാകു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ടാകു​ളം നീ​ലേ​ശ്വ​രം വാ​ർ​ഡ്ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി.ഐ ​ഷാ പോ​റ്റി എംഎ​ൽഎ നി​ർ​വഹി​ച്ചു.​ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു അ​ദ്യക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യക്ഷ​ അ​നി​താ ഗോ​പ​കു​മാ​ർ, എ​സ്.ആ​ർ ര​മേ​ശ്, കി​ര​ൺ കാ​ടാകു​ളം, ഫൈ​സ​ൽ ബ​ഷീ​ർ, ക​ണ്ണാ​ട്ട് ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
32,27383 രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​ത ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​യ്യാ​യി​രം ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യും മൂ​ന്നു മീ​റ്റ​ർ വ്യാ​സ​വും ഒ​ൻ​പ​ത് മീ​റ്റ​ർ ആ​ഴ​വു​മു​ള്ള വെ​ൽ​ക്കം പ​മ്പ് ഹൗ​സു​മാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.