എ​ക്സൈസ് ഇ​ൻ​സ്‌​പെ​ക്ട​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 10 വ​ർ​ഷം ക​ഠി​ന ത​ട​വ്
Sunday, January 24, 2021 10:36 PM IST
ശാ​സ്താം​കോ​ട്ട: ​ശാ​സ്താം​കോ​ട്ട എ​ക്സൈസ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന എ ​ജോ​സ് പ്ര​താ​പി​നെ 2012 -ൽ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പാ മ ​കു​മ്പ​ള കോ​ള​നി​യി​ൽ പ​ന​വി​ള പ​ടി​ഞ്ഞാ​റ്റ​ത്തി​ൽ ശേ​ഖ​ര​ൻ എ​ന്ന് വി​ളി​ക്കു​ന്ന ച​ന്ദ്ര​ശേ​ഖ​ര​നെ (46) ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജി 10 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50000 രൂ​പ പി​ഴ​യും വി​ധി​ച്ച​ ു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
നി​ര​വ​ധി അ​ബ്കാ​രി - ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ശേ​ഖ​ര​നെ റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന ജോ​സ് പ്ര​താ​പ് മു​ൻ​പ് പ​ല പ്രാ​വ​ശ്യം മ​ദ്യ ക​ച്ച​വ​ട​ത്തി​നു പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.​ അ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ ജോ​സ് പ്ര​താ​പി​നെ ഫോ​ണി​ലൂ​ടെ വ​ധ ഭീ​ഷണി മു​ഴ​ക്കി ഭീ​ക​ര അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു മ​ദ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ ആ​ണ് ജോ​സ് പ്ര​താ​പും സം​ഘ​വും രാ​ത്രി 9.45 ഓടെ ശേ​ഖ​ര​ൻ താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ ഇയാളും കൂ​ട്ടാ​ളി​യും ചേ​ർ​ന്ന് വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എ ​ജോ​സ് പ്ര​താ​പി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.
ശാ​സ്താം​കോ​ട്ട പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ന്ന​ത്തെ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ല​ക്സ്‌ ബേ​ബി ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​ സ​ർ​ക്കാ​രി​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി ​ആ​ർ ബൈ​ജു ആ​ണ് ഹാ​ജ​രാ​യ​ത്.