ദേ​ശീ​യ സ​മ്മ​തി​ദി​നാ​ഘോ​ഷം ഇന്ന്
Sunday, January 24, 2021 10:36 PM IST
കൊല്ലം: ഇ​ന്‍​ഡ്യ​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ രൂ​പീ​കൃ​ത​മാ​യ ജ​നു​വ​രി 25 സ​മ്മ​തി​ദാ​യ​ക​രു​ടെ ദേ​ശീ​യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ-​താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും സു​സ്ഥി​ര ജ​നാ​ധി​പ​ത്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍ രാ​വി​ലെ 10.30 മു​ത​ല്‍ ടി​കെഎം ​എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ വി​ത​ര​ണം ചെ​യ്യും. എ ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും. പ്രൊ​ഫ. മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ ​റ​ഹീം സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ ചൊ​ല്ലും. സ​ബ് ക​ല​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍ എ​സ് ശോ​ഭ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി ​അ​ജോ​യ് ച​ന്ദ്ര​ന്‍, ടി ​കെ എം ​എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ ​ഷാ​ഹു​ല്‍ ഹ​മീ​ദ്, ത​ഹ​സീ​ല്‍​ദാ​ര്‍ എ​സ് ശ​ശി​ധ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.