ഫി​ല്‍​ട്ട​ര്‍ ഹൗ​സി​നു​മു​ന്നി​ല്‍ ഓ​ട​മാ​ലി​ന്യം ത​ള്ളു​ന്നു
Sunday, January 24, 2021 10:36 PM IST
ശാ​സ്താം​കോ​ട്ട : കൊ​ല്ലം ന​ഗ​ര​ത്തി​ലേ​ക്കും നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന ഫി​ല്‍​ട്ട​ര്‍ ഹൗ​സി​ന് മു​ൻ​വ​ശം മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടും അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ല​ന്ന് ന​ടി​ക്കു​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ട​യി​ല്‍​നി​ന്നും കോ​രി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും കൂ​ട്ടി​യി​രി​ക്കു​ന്ന​ത് ഫി​ല്‍​ട്ട​ര്‍ ഹൗ​സി​നു​മു​ന്നി​ലാ​ണ്.

മ​ഴ​ പെ​യ്താ​ല്‍ ഈ ​മാ​ലി​ന്യ​ങ്ങ​ള്‍ നേ​രെ എ​ത്തു​ന്ന​ത് പ​മ്പിം​ങ് ഏ​രി​യാ​യി​ല്‍. ഫി​ല്‍​ട്ട​ര്‍ ഹൗ​സി​നു​മു​ന്നി​ല്‍ പാ​ത​യോ​ര​ത്താ​ണ് കി​ഫ്ബി റോ​ഡു​പ​ണി, പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യു​ടെ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​ട​ക​ളി​ല്‍ അ​ടി​ഞ്ഞ മാ​ലി​ന്യം കോ​രി​യി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യ സ്ഥ​ല​വും ഇ​തു​ത​ന്ന.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും മാ​ലി​ന്യം ത​ള്ളി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. അ​പ​ക​ട​ക​ര​മാ​യ നി​ര​വ​ധി മ​ലി​ന​വ​സ്തു​ക്ക​ള്‍ ഇ​വി​ടെ കൂ​ട്ടി​യി​ട്ടു​ണ്ട്. നേ​ര​ത്തേ ഇ​വി​ടെ കാ​വ​ല്‍​ക്കാ​രെ സ​ഹി​തം ഏ​ര്‍​പ്പെ​ടു​ത്തി മാ​ലി​ന്യ നി​ക്ഷേ​പം ത​ട​ഞ്ഞി​രു​ന്ന​താ​ണ്. ഇ​വി​ടെ ഏ​തെ​ങ്കി​ലും മാ​ലി​ന്യ​മോ വി​ഷ​വ​സ്തു​ക്ക​ളോ വീ​ണാ​ല്‍​പോ​ലും ജ​ന​ല​ക്ഷ​ങ്ങ​ളെ അ​ത് ബാ​ധി​ക്കു​മെ​ന്ന​കാ​ര്യം ജ​ല അ​തോ​റി​റ്റി​യു​ടെ ചു​മ​ത​ല​പ്പെ​ട്ട​വ​രും ക​ണ്ട​മ​ട്ടി​ല്ല.

പ്ര​തി​ദി​നം നാ​ലു​കോ​ടി ലി​റ്റ​ര്‍ ജ​ലം പ​മ്പു ചെ​യ്യു​ന്നി​ട​ത്താ​ണ് അ​പ​ക​ട​ക​ര​മാ​യ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യാ​ണ് എ​ന്ന കാ​ര്യം പോ​ലും അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. നി​ര​വ​ധി പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ശാ​സ്താം​കോ​ട്ട​യി​ൽ ഉ​ണ്ട​ങ്കി​ലും ഇ​വ​രും ഇ​ത് ക​ണ്ടമ​ട്ട് കാ​ണി​ച്ചി​ട്ടി​ല്ല.