മാളിയേക്കല്‍ റെയില്‍വേ ലെവല്‍ ക്രോസിലെ കുരുക്കഴിക്കാന്‍ മേല്‍പ്പാലം
Saturday, January 23, 2021 11:11 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ത​ട​സ​ര​ഹി​ത റോ​ഡ് ശൃം​ഖ​ല, ലെ​വ​ല്‍​ക്രോ​സ് മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രം​ഭി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി മാ​ളി​യേ​ക്ക​ല്‍ റെ​യി​ല്‍​വെ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. ജി ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി ഡോ ​ടി എം ​തോ​മ​സ് ഐ​സ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി.

ഇ​തോ​ടൊ​പ്പം ആ​റ് ജി​ല്ല​ക​ളി​ലെ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. നാ​ടി​ന്‍റെ ത്വ​രി​ത വി​ക​സ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന റോ​ഡ് ശൃം​ഖ​ല​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. 2021-22 വ​ര്‍​ഷ​ത്തി​ല്‍ 10,000 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​വ​ര്‍​ഷം 8383 കി​ലോ മീ​റ്റ​ര്‍ റോ​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ഈ​ടു​റ്റ​തും മെ​ച്ച​പ്പെ​ട്ട​തു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം അ​വ​ശ്യ​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും റോ​ഡു​ക​ളു​ടേ​യും മേ​ല്‍ പാ​ല​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണം സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​നം സാ​ക്ഷി​യാ​യ​ത്.

കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. റെ​യി​ല്‍​വേ ക്രോ​സു​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണമെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്റ്റീ​ല്‍ കോ​ണ്‍​ക്രീ​റ്റ് കോ​മ്പോ​സി​റ്റ് സ്ട്ര​ക്ച​ര്‍ എ​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം. ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ കൂ​ടി​യാ​ണി​ത്. റോ​ഡ്‌​സ് ആ​ന്‍റ് ബ്രി​ഡ്ജ​സ് കോ​ര്‍​പ​റേ​ഷ​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. 33.5 കോ​ടി​യാ​ണ് പ​ദ്ധ​തി തു​ക. 10.15 മീ​റ്റ​ര്‍ വീ​തി​യി​ലും 547 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​മാ​ണ് മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ര​ണ്ട് ലൈ​ന്‍ റോ​ഡു​ക​ള്‍, ഫു​ട്പാ​ത്ത്, ഓ​ട, സ​ര്‍​വീ​സ് റോ​ഡ് എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കും. മാ​ളി​യേ​ക്ക​ല്‍ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും യാ​ത്രാ ദു​രി​ത​ത്തി​നും പ​രി​ഹാ​ര​മാ​കും.

ക​ല്ലേ​ലി​ഭാ​ഗ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ എ ​എം ആ​രി​ഫ് എം ​പി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ആ​ര്‍.രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍എ ​ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഏ​റെ നാ​ളാ​യു​ള്ള നാ​ടി​ന്‍റെ വി​ക​സ​ന സ്വ​പ്ന​മാ​ണ് മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​ലൂ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തെ​ന്ന് എം​എ​ല്‍എ ​പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ട്ട​യി​ല്‍ രാ​ജു, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ്തി ര​വീ​ന്ദ്ര​ന്‍, തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, ആ​ര്‍ ബിഡിസി​കെ - എം​ഡി ജാ​ഫ​ര്‍ മാ​ലി​ക്. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​എ​ഫ്.ലി​സി തു​ട​ങ്ങി​യ​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി ച​ട​ങ്ങു​ക​ളി​ല്‍ സം​ബ​ന്ധി​ച്ചു.