ത​ക​ര്‍​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, January 23, 2021 11:11 PM IST
കു​ള​ത്തൂ​പ്പു​ഴ: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കും മു​മ്പ് മ​ഴ​യി​ല്‍ ത​ക​ര്‍​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. കു​ള​ത്തൂ​പ്പു​ഴ അ​ഞ്ച​ല്‍-​പാ​ത​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഫെ​ഡ​റ​ല്‍ ബാ​ങ്കി​നു സ​മീ​പം റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ​താ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഭാ​ഗ​ത്താ​ണ് ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ന​ത്ത മ​ഴ​യി​ല്‍ പാ​ത​യ്ക്ക് നെ​ടു​കെ വി​ള​ള​ല്‍ ക​ണ്ടെ​ത്തു​ക​യും നി​ര്‍​മാ​ണ ഭാ​ഗം പൊ​ട്ടി പി​ള​രു​ക​യും ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

മ​ഴ​യി​ല്‍ ടാ​റി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ഒ​ലി​ച്ച് പോ​വു​ക​യും ചെ​യ്ത​തോ​ടെ മ​രാ​മ​ത്ത് വി​ഭാ​ഗം ഗ​താ​ഗ​ത നി​യ​ന്ത​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി മ​ഴ​യെ​ത്തി​യ​തോ​ടെ ഇ​വി​ടം പൂ​ര്‍​ണ​മാ​യി ഇ​ടി​ഞ്ഞ് ത​ക​ര്‍​ന്ന് താ​ഴെ തോ​ട്ടി​ലേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. പാ​ത​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ​താ​ണ് റോ​ഡി​ല്‍ നി​ന്നും തെ​ന്നി​മാ​റി ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്ത് പു​തി​യ പാ​ത​യൊ​രു​ക്കു​ന്ന​ത്.

നി​ര്‍​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത് വ​ന്ന​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ ന​വീ​ക​ര​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യ പാ​ത​യു​ടെ ഭാ​ഗം ശ​രി​യാ​യ​വ​ണ്ണം ഉ​റ​പ്പ് വ​രു​ത്താ​തെ കോ​ണ്‍​ക്രീ​റ്റി നി​ര്‍​മാ​ണം ന​ട​ത്തു​ക​യും തി​ടു​ക്ക​ത്തി​ല്‍ ടാ​ര ്‍ചെ​യ്ത​തു​മാ​ണ് പാ​ത ത​ക​രാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് അ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. ഇ​ത് പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്തു പാ​ത​യു​ടെ വ​ശ​ത്തെ തോ​ട്ടി​ന്‍റെ താ​ഴ്ച്ച​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി ഒ​രു​ക്കി​യു​ള​ള നി​ര്‍​മാ​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.