ബൂ​ത്ത് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും കോ​ൺ​ഗ്ര​സ് പ​ദ​യാ​ത്ര​യും
Saturday, January 23, 2021 11:11 PM IST
പു​ന​ലൂ​ർ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പു​ന​ലൂ​ർ ബ്ലോ​ക്കി​ലെ 89 ബൂ​ത്തു​ക​ളി​ലും അ​ഞ്ച​ൽ ബ്ലോ​ക്കി​ലെ 107 ബൂ​ത്തു​ക​ളി​ലും ഉ​ൾ​പ്പെ​ടെ പു​ന​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 196 ബൂ​ത്തു​ക​ളി​ലും ഒ​രേ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തി ബൂ​ത്ത് സ​മ്മേ​ള​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സ് ന​ട​ത്തും. ഏ​റ്റ​വും മു​തി​ർ​ന്ന നേ​താ​ക്ക​ൾ വ​രെ ഓ​രോ ബൂ​ത്തി​ന്‍റെ​യും ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​നാ​യി ബൂ​ത്ത് ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി, വ​നി​താ സം​വ​ര​ണം അ​ട​ക്കം കെ​പി​സി​സി നി​ർ​ദേ​ശി​ച്ച പ്ര​കാ​രം എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഒ​രേ​ദി​വ​സം ബൂ​ത്ത് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കും.

പു​ന​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 27 മു​ത​ൽ 29 വ​രെ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നും വോ​ട്ട​ർ​പ​ട്ടി​ക വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
30ന് ​ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ പു​ന​ലൂ​ർ ബ്ളോ​ക്കി​ലെ എ​ല്ലാ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ര​വാ​ളൂ​ർ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ​ദ​യാ​ത്ര ന​ട​ത്തും.

എ​ഐ​സി​സി ജ​ന​റ​ൽ എ​സ് സി ​സെ​ക്ര​ട്ട​റി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള നേ​താ​വു​മാ​യ പി.​വി​ശ്വ​നാ​ഥ​ൻ പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. കെ​പി​സി​സി, ഡി​സി​സി നേ​താ​ക്ക​ന്മാ​ർ അ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഈ ​പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും. ഗാ​ന്ധി തൊ​പ്പി​യും പാ​ർ​ട്ടി പ​താ​ക​യു​മേ​ന്തി പാ​ർ​ട്ടി​യു​ടെ എ​ല്ലാ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും പ​ങ്കെ​ടു​ക്കും.

പ​ദ​യാ​ത്ര വൈ​കു​ന്നേ​രം ആ​റി​ന് പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ക്കു​മ്പോ​ൾ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി പ്ര​സം​ഗി​ക്കും. സെ​ക്ര​ട്ട​റി ഡോ. ​ജി വി ​ഹ​രി, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, കെ ​ശ​ശി​ധ​ര​ൻ, എ​രൂ​ർ സു​ഭാ​ഷ്, ജി ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.