പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ആ​സൂ​ത്ര​ണ സ​മി​തി​ അം​ഗീ​കാ​രം
Saturday, January 23, 2021 11:11 PM IST
കൊല്ലം: ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി കൂ​ടി​യ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി പ​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം പ​ടി​ഞ്ഞാ​റേ ക​ല്ല​ട, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നീ​ര്‍​ത്ത​ട പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​നി​ന് യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​ര​മാ​യി. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ ലേ​ബ​ര്‍ ബ​ഡ്ജ​റ്റി​നും ആ​ക്ഷ​ന്‍ പ്ലാ​നി​നും സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി.

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും പ​ട്ടി​ക​വ​ര്‍​ഗ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാം ​കെ ഡാ​നി​യ​ല്‍ പ​റ​ഞ്ഞു. ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ ​യൂ​സ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ല​യി​ല്‍ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ ഫ​ണ്ട് വി​നി​യോ​ഗം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി ​ജെ ആ​മി​ന പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ക​ള്‍ മു​ഖേ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് ചെ​ല​വ് ശ​ത​മാ​നം കു​റ​വാ​യ​തി​നാ​ല്‍ ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ പ​ദ്ധ​തി തു​ക കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നും നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

വി​കേ​ന്ദ്രീ​കൃ​താ​നു​സൃ​ത റൗ​ണ്ട് സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ സോ​ഫ്റ്റ് വെ​യ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ ഫെ​ബ്രു​വ​രി 23 ന​കം 2021-22 വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍ ത​യ്യാ​റാ​ക്കി ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും യോ​ഗം നി​ര്‍​ദ്ദേ​ശി​ച്ചു. ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.