ഏ​രൂ​രി​ല്‍ സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു
Saturday, January 23, 2021 11:08 PM IST
അ​ഞ്ച​ല്‍ : ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച​ലി​ൽ വീ​ട് ത​ക​ര്‍​ന്നു. ഏ​രൂ​ര്‍ മ​ണ​ലി​ൽ അ​നി​വി​ലാ​സം വീ​ട്ടി​ല്‍ അ​നി​മോ​ന്‍റെ വീ​ടാ​ണ് സ് ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

അ​ടു​ക്ക​ള​യു​ടെ ഭി​ത്തി അ​ട​ക്കം ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് അ​നി​യു​ടെ ഭാ​ര്യ​യും മ​ക​നും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. ഉ​ഗ്ര​സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് എ​ത്തു​ന്ന സ​മ​യ​ത്ത് അ​നി​മോ​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് ആ​ര്‍​ക്കും ത​ന്നെ പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​വ​രെ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​യ പോ​ലീ​സ് വീ​ടി​ന് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​ന്ന​ലെ കൊ​ല്ല​ത്ത് നി​ന്നും സൈ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്തി വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു. പ​ന്നി​യ​ട​ക്കം വ​ന്യ​മൃ​ഗ വേ​ട്ട​ക്കാ​യി പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​ന് ശേ​ഖ​രി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​കാം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
വെ​ടി​മ​രു​ന്ന് അ​ട​ക്ക​മു​ള്ള​വ ത​ണു​ത്ത് പോ​കാ​തി​രി​ക്കാ​ന്‍ അ​ടു​ക്ക​ള​യോ​ട് ചേ​ര്‍​ന്ന് കെ​ട്ടി​തൂ​ക്കി സൂ​ക്ഷിച്ചി​രു​ന്ന​വ​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​നി​മോ​ന്‍ ഒ​ളി​വി​ലാ​ണ്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും തെ​ളി​വു​ക​ള്‍ കി​ട്ടു​ന്ന മു​റ​ക്ക് മാ​ത്ര​മേ സ്ഫോ​ട​ന വി​വ​രം വ്യ​ക്ത​മാ​കു​വെ​ന്നും ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ഭാ​ഷ് പ​റ​ഞ്ഞു.