4551 പേ​ര്‍​ക്ക് വാക്സിൻ ന​ല്‍​കി
Saturday, January 23, 2021 11:08 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 4551 പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി. ഇ​ന്ന​ലെ 898 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. കേ​ന്ദ്രം, വാ​ക്‌​സി​ന്‍ ന​ല്‍​കി​യ ക​ണ​ക്ക് എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ. പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്-200, വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി-97, ജി​ല്ലാ അ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി-80, മെ​ഡി​സി​റ്റി മെ​ഡി​ക്ക​ല്‍ കോ​ള​ജ്-90, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി-101, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി-90, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി-80, ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി-81, ക​ല​യ്‌​ക്കോ​ട് സി ​എ​ച്ച് സി-79.