തീ​ര​ദേ​ശ കൗ​ൺ​സി​ല​ർ​മാ​ർ​ക്കും മേ​യ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി
Saturday, January 23, 2021 11:08 PM IST
കൊ​ല്ലം: പോ​ർ​ട്ടു​കൊ​ല്ലം ഇ​എം​എ​സ് സ്മാ​ര​ക പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റി​നും തീ​ര​ദേ​ശ​ത്തെ കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​ർ​ജ് ഡി.​കാ​ട്ടി​ൽ, ജെ.​സ്റ്റാ​ൻ​ലി, എ​ൻ.​ടോ​മി, എ.​കെ.​സ​വാ​ദ്, ജി.​ആ​ർ.​മി​നി​മോ​ൾ എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ നി​ർ​വ​ഹി​ച്ചു. പോ​ർ​ട്ടു​കൊ​ല്ലം ഇ​ട​വ​ക വി​കാ​രി ഫാ.​സേ​വ്യ​ർ ലാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് മേ​യ​റെ​യും കൗ​ൺ​സി​ല​ർ​മാ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

മ​ര​യ്ക്കാ​ൻ എ​ന്ന ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത പോ​ർ​ട്ടു​കൊ​ല്ലം സ്വ​ദേ​ശി ജെ​ഫി ജെ​റാ​ൾ​ഡി​നെ മേ​യ​ർ​ഡ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. തീ​ര​ദേ​ശ വി​ക​സ​ന രൂ​പ​രേ​ഖ മേ​യ​ർ​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജെ.​ആ​ൻ​സ​ൽ സ​മ​ർ​പ്പി​ച്ചു. ജെ​സ്റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ, എ.​എം.​ഇ​ക്ബാ​ൽ, സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.