മാ​ല ക​വ​ർ​ച്ച യു​വ​തി​യു​ടെ അ​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ൻ; ത​ന്ത്രം പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്
Friday, January 22, 2021 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര: ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വ​തി​യു​ടെ മാ​ല ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വം യു​വ​തി​യു​ടെ മാ​താ​വ് ഏ​ർ​പ്പാ​ട് ചെ​യ്ത ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​രെ എ​ഴു​കോ​ൺ പോ​ലീ​സ് പി​ടി​കു​ടി.
ക​ഴി​ഞ്ഞ 23 നാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് ജോ​ബി​നൊ​പ്പം ബൈ​ക്കി​ൽ പോ​ക​വേ കേ​ര​ള​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മാ​ല​യാ​ണ് മൂ​ന്നം​ഗ സം​ഘം ക​വ​ർ​ച്ച ചെ​യ്ത​ത്. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ ഷെ​ബി​ൻ​ഷാ, വി​കാ​സ്, ഷെ​ബി​ൻ എ​ന്നി​വ​രെ എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് ക്വ​ട്ടേ​ഷ​ൻ ക​ഥ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ യു​വ​തി​യു​ടെ മാ​താ​വാ​യ കേ​ര​ള​പു​രം ക​ല്ലൂ​ർ​വി​ള വീ​ട്ടി​ൽ ന​ജി​ത (48)ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ജോ​ബി​ൻ ന​ജി​ത​യു​ടെ ചെ​ല​വി​ലാ​ണ് ക​ഴി​ഞ്ഞ് വ​ന്നി​രു​ന്ന​ത്. ജോ​ലി​ക്കും മ​റ്റും പോ​കാ​തെ ആ​ഡം​ബ​ര ജീ​വി​തം മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്ന് ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​വ് ജോ​ബി​നെ ജോ​ലി​ക്ക് പോ​കാ​ത്ത​തി​ന് വ​ഴ​ക്ക് പ​റ​യു​ക​യും ഇ​തി​നെ തു​ട​ർ​ന്ന് റോ​ബി​ൻ ന​ജി​ത​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വ​ത്രെ.
ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് മാ​ല ത​ട്ടി​പ​റി​ക്കു​ന്ന​തി​നും ജോ​ബി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നും ക്വ​ട്ടേ​ഷ​ൻ ഏ​ൽ​പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം വി​വി​ധ ജി​ല്ല​ക​ളി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ​ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന ന​ജി​ത​യെ എ​ഴു​കോ​ൺ സി​ഐ ശി​വ​പ്ര​സാ​ദ്, എ​സ്ഐ ബാ​ബു​ക്കു​റു​പ്പ്, എ​എ​സ്ഐ ആ​ഷി​ർ കോ​ഹൂ​ർ, സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ബു.​എ​സ്.​വി, മ​ഹേ​ഷ് മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.