ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​മാ​യി വ​ന്ന ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Friday, January 22, 2021 10:58 PM IST
പു​ന​ലൂ​ര്‍ : സ​പ്ലൈ​കോ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​മാ​യി വ​ന്ന ലോ​റി റോ​ഡി​ല്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​ടു​ക്ക​ള​മൂ​ല വ​ലി​യ വ​ള​വി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ര്‍ ക​രു​കോ​ണ്‍ സ്വ​ദേ​ശി മു​ര​ളി​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​മാ​യി പു​ന​ലൂ​രി​ലെ ഗോ​ഡൗ​ണി​ല്‍ നി​ന്നും ആ​യൂ​രി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തേ​യ്ക്ക് നീ​ങ്ങി​യ ലോ​റി ഇ​ട​തു​വ​ശ​ത്തേ​യ്ക്ക് വെ​ട്ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഈ ​സ​മ​യം എ​തി​രെ​യോ തൊ​ട്ടു​പി​ന്നാ​ലെ​യോ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​തോ​ടെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ റോ​ഡി​ല്‍ ചി​ത​റി. അ​രി​യും ക​ട​ല​യും പ​ഞ്ച​സാ​ര​യു​മാ​ണ് ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ തു​ട​ങ്ങി​തോ​ടെ സ്ഥ​ല​ത്ത് ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​യി.

ക്രെ​യി​ന്‍ എ​ത്തി​ച്ച് ലോ​റി ഉ​യ​ര്‍​ത്തി​മാ​റ്റി. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി റോ​ഡി​ല്‍ ചി​ത​റി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. ലോ​റി​യി​ല്‍ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ മ​റ്റ് ലോ​റി​ക​ളി​ലേ​യ്ക്ക് മാ​റ്റി.