മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലെ റി​മാ​ൻ​ഡ് പ്ര​തി തൂ​ങ്ങി മ​രി​ച്ചു
Friday, January 22, 2021 1:53 AM IST
അ​ഞ്ച​ല്‍ : പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ഡോ.​നാ​യേ​ഴ്സ് ഹോ​സ്പി​റ്റ​ലി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞു വ​ര​വേ​യാ​ണ് പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഭാ​ര്യ ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി പ​ത്തു വ​യ​സു​കാ​രി​യാ​യ സ്വ​ന്തം മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ കു​ട്ടി മാ​താ​വി​നോ​ട് പ​രാ​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് മാ​താ​വ് അ​ഞ്ച​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മാ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ മൊ​ഴി അ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു​വെ​ന്ന വി​വ​രം ല​ഭി​ച്ച പ്ര​തി ഒ​ളി​വി​ല്‍ പോ​യി. പി​ന്നീ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി എ​ന്ന​റി​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഭാ​ഷ​ക​നൊ​പ്പം അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹ​ാജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും കോ​വി​ഡ്‌ ഫസ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്​തു. ഇ​വി​ടെ വ​ച്ചാ​ണ് ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.