പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ തെരഞ്ഞെടുപ്പ്: പോ​ളിം​ഗ് ശ​ത​മാ​നം 82.09 ശ​ത​മാ​നം
Thursday, January 21, 2021 10:50 PM IST
ച​വ​റ: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 82.09 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്നു. അ​ഞ്ചാം വാ​ർ​ഡാ​യ പ​റ​മ്പി​മു​ക്കി​ൽ 85.38 ശ​ത​മാ​ന​വും പ​തി​മൂ​ന്നാം വാ​ർ​ഡാ​യ ചോ​ല​യി​ൽ 79.18 ശ​ത​മാ​നം പോ​ളിം​ഗു​മാ​ണ് ന​ട​ന്ന​ത്.
പ​റ​മ്പി​മു​ക്ക് വാ​ർ​ഡി​ൽ ആ​കെ ഉ​ള്ള 1997 വോ​ട്ട​ർ​മാ​രി​ൽ 1705 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി. ചോ​ല​വാ​ർ​ഡി​ൽ 2248 വോ​ട്ട​ർ​മാ​രി​ൽ 1780 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നു. രാ​വി​ലെ ഏഴുമു​ത​ൽ ത​ന്നെ പോ​ളിം​ഗ് തു​ട​ങ്ങി​യി​രു​ന്നു. കൂ​ടു​ത​ലും വ​നി​താ വോ​ട്ട​ർ​മാ​രാ​ണ് രാ​വി​ലെ എ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​മാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. പ​റ​മ്പി​മു​ക്ക്, ചോ​ല എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ എ​ന്‍​ഡി​എ, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വി​ടു​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെ​ച്ച​ത്.
ചോ​ല​വാ​ർ​ഡി​ൽ പോ​ളിം​ഗ് ബൂ​ത്ത് ഗ​വ. യു ​പി സ്കൂ​ൾ ആ​ണു​വേ​ലി​ലും, പ​റ​മ്പി​മു​ക്ക് വാ​ർ​ഡി​ൽ വ​ട​ക്കും​ത​ല ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സ​മാ​ജം ഹാ​ളി​ലു​മാ​യി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത് .