സ​മ്മ​തി​ദാ​നാ​വ​കാ​ശം വിനിയോഗിച്ച് മ​ണ​വാ​ട്ടി ക​തി​ര്‍ മ​ണ്ഡ​പ​ത്തി​ലേ​ക്ക്
Thursday, January 21, 2021 10:50 PM IST
പ​ന്മ​ന: സ​മ്മ​തി​ദാ​നാ​വ​കാ​ശം വിനിയോഗിച്ചശേ​ഷം മ​ണ​വാ​ട്ടി നേ​രെ ക​തി​ര്‍ മ​ണ്ഡ​പ​ത്തി​ലേ​ക്ക് പോ​യി. പ​ന്മ​ന​ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന ചോ​ല വാ​ര്‍​ഡി​ലെ വോ​ട്ട​റാ​യ ര​ഹ്ന​യാ​ണ് വി​വാ​ഹ​ത്തി​നു മു​മ്പ് ത​ന്നെ ആ​ണു​വേ​ലി​ല്‍ സ​ര്‍​ക്കാ​ര്‍ യുപി സ്‌​കൂ​ളി​ല്‍ എ​ത്തി വോ​ട്ടു ചെ​യ്ത​ത്.​
പ​ന്മ​ന പു​ത്ത​ന്‍ച​ന്ത കോ​ന്ത​പ്പു​ള്ളോ​ട്ടി​ല്‍ ഹ​ബീ​ബു​ള​ള-റം​ലാ ബീ​വി​ ദന്പതികളുടെ മ​ക​ള്‍ ര​ഹ്ന​യു​ടെയും കൊ​ട്ടു​കാ​ട് കാ​രാ​യി​ല്‍ വ​ട​ക്ക​തി​ല്‍ ലൈ​ല​ലൈ ബീ​വി-ഷം​സു​ദീ​ന്‍ കു​ഞ്ഞ് ദന്പതിക ളുടെ മ​ക​ന്‍ ഷാ​ന​വാ​സിന്‍റെയും വി​വാ​ഹം ഇന്നലെ തേ​വ​ല​ക്ക​ര സ്‌​നേ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ച്ചാ​യി​രു​ന്നു.
വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ ര​ഹ്ന മ​ണി​വാ​ട്ടി​യാ​യി ഒ​രു​ങ്ങി​ത്ത​ന്നെ​യാ​ണ് പോ​ളി​ംഗ് ബൂ​ത്തി​ലെ​ത്തി​യ​ത്. പോ​ളി​ംഗ് ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷം നേ​രെ ക​തി​ര്‍​മ​ണ്ഡ​പ​ത്തി​ലേ​ക്കും പോ​യി .