ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന യോ​ഗം
Thursday, January 21, 2021 10:50 PM IST
കൊല്ലം: ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന യോ​ഗം ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്നു. കോ​വി​ഡ് മൂ​ലം സാ​മ്പ​ത്തി​ക മാ​ന്ദ്യം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ മ​റി​ക​ട​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ള്‍​ക്ക് സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും വി​വി​ധ സം​രം​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ലോ​ണു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം പി പ​റ​ഞ്ഞു.
പൂ​യ​പ്പ​ള്ളി, പൂ​ത​ക്കു​ളം, ചി​ത​റ, അ​ച്ച​ന്‍​കോ​വി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബാ​ങ്കു​ക​ള്‍ കൂ​ടു​ത​ല്‍ ബ്രാ​ഞ്ചു​ക​ള്‍, എ​ടിഎം ​എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര കോ​വി​ഡ് പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ക​ള്‍​വ​ഴി ജി​ല്ല​യി​ല്‍ അ​നു​വ​ദി​ച്ച ധ​ന സ​ഹാ​യ​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും എം ​പി ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കാ​ന്‍ വ​കു​പ്പു​ക​ളും ബാ​ങ്കു​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള നി​ക്ഷേ​പം 40337 കോ​ടി രു​പ​യാ​ണ്. 26425 കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യാ​യി ന​ല്‍​കി​യ​ത്. വാ​യ്പ-​നി​ക്ഷേ​പ അ​നു​പാ​തം 65.5 ശ​ത​മാ​നം. ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍ ന​ല്‍​കി​യ വാ​യ്പ 6304 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 3700 കോ​ടി​യും ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ 1309 കോ​ടി​യും ഇ​ത​ര മേ​ഖ​ല​യി​ല്‍ 1295 കോ​ടി രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ന​ബാ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ള്ള 10011 കോ​ടി രൂ​പ​യി​ല്‍ 63 ശ​ത​മാ​ന​വും ബാ​ങ്കു​ക​ള്‍ ഈ ​കാ​ല​യ​ള​വി​നു​ള്ളി​ല്‍ ന​ല്‍​കി​യ​താ​യി ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ റീ​ന ചാ​ക്കോ അ​റി​യി​ച്ചു.
വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍​ക്കാ​യി ബാ​ങ്കു​ക​ള്‍ വ​ഴി ന​ല്‍​കി​യ ധ​ന​സ​ഹാ​യ​ങ്ങ​ള്‍ യോ​ഗം വി​ല​യി​രു​ത്തി. ലോ​ണു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു.
ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ ​യൂ​സ​ഫ്, ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍ ബീ​ന റാ​ണി, ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​ജ​യ​ന്‍, ആ​ര്‍ ബി ​ഐ പ്ര​തി​നി​ധി ഹ​രി​ദാ​സ്, ന​ബാ​ര്‍​ഡ് പ്ര​തി​നി​ധി സെ​ബി​ന്‍ ആ​ന്‍റ​ണി, വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ള്‍, ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.