സെ​ന്‍റ് ജോ​സ​ഫ് ഹോം​സ്: അ​പേ​ക്ഷാ​ഫോ​ം വി​ത​ര​ണം
Thursday, January 21, 2021 10:50 PM IST
കു​ണ്ട​റ: കു​മ്പ​ളം വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​സ​ഫ് ഹോം​സ് പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഉ​മാ​ദേ​വി അ​മ്മ ആ​ദ്യ അ​പേ​ക്ഷ​ക​ന് ഫോ​റം ന​ൽ​കി നി​ർ​വ​ഹി​ച്ചു.
ചി​റ്റു​മ​ല സെന്‍റ് ജോ​സ​ഫ് ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ്. ഡി ​ഫെ​ർ​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ൺ​ട്രോ​ത്തു​രു​ത്ത്. കി​ഴ​ക്കേ​ക​ല്ല​ട, പേ​ര​യം പ​ഞ്ചാ​യ​ത്തു​ക​ളി​ൽപെ​ട്ട നി​രാ​ലം​ബ​ർ​ക്കാ​ണ് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന​ത്. ഒ​രാ​ൾ​ക്ക് 7 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​താ​ണ് ഹോം​സ് പ​ദ്ധ​തി. ഈ ​വ​ർ​ഷം കി​ഴ​ക്കേ​ക​ല്ല​ട നി​ന്നു​ള്ള ഗു​ണ​ഭോ​ക്താ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി ന്‍റെ ​ഭാ​ഗ​മാ​യാ​ണ് അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.
ദീ​നാ​നു​ക​മ്പയു​ള്ള ഹൃ​ദ​യ​ത്തിനെ ​അ​ശ​ര​ണ​രെ ക​ണ്ടെ​ത്താ​നാ​വൂ എ​ന്നും അ​തി​ന് ഡോ. ​ജോ​സ​ഫ്. ഡി. ​ഫെ​ർ​ണാ​ണ്ട​സി​നെ അ​ഭി​ന​ന്ദി​ക്കു​ന്നുവെ​ന്നും ഉ​മാ​ദേ​വി അ​മ്മ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ഹോം​സ് സെ​ക്ര​ട്ട​റി സ്മി​ത രാ​ജ​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട, ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം കെ ​പി.​സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​രാ​ജ് മ​ഠ​ത്തി​ൽ, എ​സ്. സ​ജി ലാ​ൽ, സെന്‍റ് ജോ​സ​ഫ് അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ലേ​ഖ ​പ​വ​ന​ൻ, മു​ട്ടം സെന്‍റ് ജോ​സ​ഫ് മോ​ഡ​ൽ എ​ൽപി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.