തെരഞ്ഞെടുപ്പിൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​ം: കെഎൽസിഎ
Thursday, January 21, 2021 10:50 PM IST
കൊല്ലം: അ​ടു​ത്തു വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ സ​മി​തി. കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷ സ​മു​ദാ​യം എ​ന്ന നി​ല​യി​ൽ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​ൻ മു​ന്ന​ണി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ​യും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ സ​ത്യ​സ​ന്ധ​വും ദൃ​ഡ​വു​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​കേ​ണ്ട​താ​വ​ശ്യ​മാ​ണ്. അ​തി​ന​നു​കൂ​ല​മാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തു​ന്ന മു​ന്ന​ണി​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും സ​മു​ധാ​യ​ത്തി​ന്‍റെ മ​ന​സ് എ​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി.
കെഎൽസിഎ രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, തോ​മ​സ് ആ​ന്‍റ​ണി, അ​ജു. ബി. ​ദാ​സ്, ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ജാ​ക്സ​ൺ ഫ്രാ​ൻ​സി​സ്, പ്ര​സാ​ദ് ആന്‍റ​ണി, വി​ൻ​സി ബൈ​ജു, എ​ഡി​സ​ൺ , ല​റ്റീ​ഷ്യാ. ജെ, ​ജോ​യി ഫ്രാ​ൻ​സി​സ്, എ​ഡ്‌​വേ​ർ​ഡ് ജെ, ​ജോ​സ​ഫ് കു​ട്ടി ക​ട​വി​ൽ, റോ​ണ റി​ബൈ​റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.