കാർ തലകീഴായി മറിഞ്ഞ് മൈൽ കുറ്റിയിലിടിച്ച് നിന്നു; കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Thursday, January 21, 2021 10:50 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൈ​ൽ കു​റ്റി​യി​ലി​ടി​ച്ച് നി​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 2.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​ല​ക്കാ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. എ​ട്ടം​ഗ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ ദേ​ശീ​യ​പാ​ത​യി​ൽ എ​എംസി ​ജം​ഗ്ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. മൈ​ൽ കു​റ്റി​യി​ൽ ഇ​ടി​ച്ച് നി​ന്ന​തി​നാലും സ​മീ​പ​ത്തെ വീ​ട്ടി​ൽ ഇ​ടി​ച്ചു ക​യ​റാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി കൂ​ടി കാ​റി​ൽ കു​ടു​ങ്ങി കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.