വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു
Thursday, January 21, 2021 1:28 AM IST
കൊ​ട്ടാ​ര​ക്ക​ര : ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. പ​ള്ളി​ക്ക​ൽ ഗീ​തി​ൽ (ഗീ​ത് കാ​സ​റ്റ്, ച​ന്ത​മു​ക്ക്, കൊ​ട്ടാ​ര​ക്ക​ര) കെ ​ശ​ശി​ധ​ര​ൻ (65 )ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ശ​ശി​ധ​ര​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഓ​ർ​മ ന​ഷ്ട​പ്പെ​ട്ട ശ​ശി​ധ​ര​നെ ഉ​ട​ൻ​ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. ഭാ​ര്യ: സി. ​ഷീ​ല. മ​ക്ക​ൾ: ശ്രു​തി, ശ​ര​ത്. മ​രു​മ​ക​ൻ: അ​ഭി​ലാ​ഷ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.