വാ​റ്റു​ചാ​ര​യ​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Wednesday, January 20, 2021 11:19 PM IST
ആ​യൂ​ര്‍ : വാ​റ്റ് ചാ​ര​യ​വു​മാ​യി ര​ണ്ടു​പേ​രെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​രി​യോ​ട് കു​ന്നും​പു​റ​ത്ത് സെ​യ്ദ് മ​ൻ​സി​ലി​ൽ സി​യാ​ദ് (37), ഇ​ട​ക്കോ​ട് പൊ​യ്ക​വി​ള വീ​ട്ടി​ൽ രാ​ജേ​ഷ്‌ (35) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ കു​രി​യോ​ടി​ന് സ​മീ​പം ച​ട​യ​മം​ഗ​ലം എ​സ്ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​വ​ര​വെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ സെ​യ്ദ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ടി പ​രി​ശോ​ധി​ക്ക​വേ സീ​റ്റി​ന് അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ചാ​രാ​യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് വാ​റ്റ് കേ​ന്ദ്ര​വും രാ​ജേ​ഷി​നെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് സി​യാ​ദി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ട​യ്ക്കോ​ടു​ള്ള രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
ഇ​വി​ടെ നി​ന്നു​മാ​ണ് രാ​ജേ​ഷ്‌ അ​റ​സ്റ്റി​ല്‍ ആ​കു​ന്ന​ത്. രാ​ജേ​ഷ്‌ ആ​ണ് ചാ​രാ​യം വാ​റ്റു​ക. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ചാ​രാ​യം ആ​വ​ശ്യ​ക്കാ​രി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് സി​യാ​ദ് ചെ​യ്യാ​റു​ള്ള​ത്. ഇ​രു​വ​രെ​യും വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്‌ ചെ​യ്തു.