കു​മ്പ​ളം വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ അ​ശ​ര​ണ​ർ​ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കും
Wednesday, January 20, 2021 11:18 PM IST
കു​ണ്ട​റ: ര​ണ്ടു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​മ്പ​ളം വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ എ​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ (സെ​ന്‍റ് ജോ​സ​ഫ് ഗ്രൂ​പ്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്) നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​ന് ഒ​രു വീ​ട് എ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി. സെ​ന്‍റ് ജോ​സ​ഫ് ഹോം​സ് എ​ന്ന പേ​രി​ലാ​ണ് അ​ശ​ര​ണ ന് ​ഒ​രു വീ​ട് എ​ന്ന പ​ദ്ധ​തി. കി​ഴ​ക്കേ​ക​ല്ല​ട, പേ​ര​യം, മ​ൺ​ട്രോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​ദ്യം ന​ട​പ്പാ​ക്കു​ന്ന​ത്.
കു​മ്പ​ളം സെ​ന്‍റ് ജോ​സ​ഫ് അ​ക്കാ​ദ​മി, ചി​റ്റു​മ​ല സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ, മു​ട്ടം സെ​ന്‍റ് ജോ​സ​ഫ് മോ​ഡ​ൽ എ​ൽ​പി സ്കൂ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​ഭ​വ​ന​പ​ദ്ധ​തി സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ വീ​ട് കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ഹ​ത​യു​ള്ള ഒ​രു കു​ടും​ബ​ത്തി​നാ​യി​രി​ക്കും ന​ൽ​കു​ന്ന​ത്. അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​രു​ടെ അ​ർ​ഹ​ത പ​രി​ശോ​ധി​ച്ച് 7 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച വീ​ടാ​ണ് ന​ൽ​കു​ന്ന​ത്.
അ​പേ​ക്ഷാ ഫോ​റം വി​ത​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും. ചി​റ്റു​മ​ല സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ ഇ​ന്ന് രാ​വി​ലെ 11 ന് ​കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി അ​മ്മ അ​പേ​ക്ഷാ​ഫോ​റം വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫെ​ബ്രു​വ​രി 15 വ​രെ കു​മ്പ​ളം സെ​ന്‍റ്് ജോ​സ​ഫ് അ​ക്കാ​ദ​മി​യി​ൽ സ്വീ​ക​രി​ക്കും. ഫൗ​ണ്ടേ​ഷ​ൻ ദി​ന​മാ​യ ജൂ​ലൈ 15ന് ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു മെ​ന്നും വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റേ​യും സെ​ന്‍റ് ജോ​സ​ഫ് ഹോം​സി​ന്‍റേ​യും
ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ഡി ​ഫെ​ർ​ണാ​ണ്ട​സ്, സെ​ക്ര​ട്ട​റി സ്മി​ത രാ​ജ​ൻ, കു​മ്പ​ളം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ലേ​ഖ പ​വ​ന​ൻ, മു​ട്ടം സെ​ന്‍റ് ജോ​സ​ഫ് മോ​ഡ​ൽ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.