പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ളി​ൽ വോ​ട്ട​ർ​മാ​ർ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
Wednesday, January 20, 2021 11:18 PM IST
ച​വ​റ: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ളി​ൽ വോ​ട്ട​ർ​മാ​ർ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട തെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും അ​ങ്കം കു​റി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.
നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും. പ​റ​മ്പി​മു​ക്ക് ,ചോ​ല എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ എ​ന്‍​ഡി​എ, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വി​ടു​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെ​ച്ച​ത്. പ​റ​മ്പി​മു​ക്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ജെ ​അ​നി​ല്‍, യു​ഡി​എ​ഫി​ന് മു​ഹ​മ്മ​ദ് നൗ​ഫ​ലും, എ​ന്‍​ഡി​എ​ക്ക് ആ​ര്‍ ശ്രീ​കു​മാ​റും മ​ത്സ​രി​ക്കു​മ്പോ​ള്‍ ചോ​ല​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് പ​ര​മേ​ശ്വ​ര​നും യു​ഡി​എ​ഫി​ന് അ​നി​ല്‍​കു​മാ​റും എ​ന്‍​ഡി​എ​ക്ക് പ​ങ്ക​ജാ​ക്ഷ​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ചോ​ല​വാ​ർ​ഡി​ൽ പോ​ളിം​ഗ് ബൂ​ത്ത് ഗ​വ. യു ​പി സ്കൂ​ൾ ആ​ണു​വേ​ലി​ലും, പ​റ​മ്പി​മു​ക്ക് വാ​ർ​ഡി​ൽ വ​ട​ക്കും​ത​ല ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സ​മാ​ജം ഹാ​ളി​ലു​മാ​യി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വോ​ട്ടെ​ടു​പ്പ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.