കു​ന്ന​ത്തൂ​രി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Wednesday, January 20, 2021 11:18 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​രി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ഇ​ന്ന് മു​ത​ൽ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽഎ അ​റി​യി​ച്ചു.​എംഎ​ൽഎ ​ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.
കേ​ര​ള​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 133 കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്ന​ങ്കി​ലും കു​ന്ന​ത്തൂ​രി​ന് ആ​ദ്യ ഘ​ട്ട​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രും ഏ​റെ അ​ധി​വ​സി​ക്കു​ന്ന കു​ന്ന​ത്തൂ​രി​ൽ കോ​വി​ഡ് വാ​ക്സി​ൻ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ഞ്ഞ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.
ഒ​പ്പം കു​ന്ന​ത്തൂ​രി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി മ​റ്റ് സ്ഥ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​യും വ​ന്നു.​ ഇ​തി​നെ തു​ട​ർ​ന്നാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തും. വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്രം അ​നു​വ​ദി​ച്ച​തും.
ഇ​ന്ന് രാ​വി​ലെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ.​പി കെ ​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.