ജ​ല​നി​ധി; കു​ടി​വെ​ള്ള സ​മി​തി​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​കു​ന്നു
Wednesday, January 20, 2021 11:16 PM IST
കു​ള​ത്തൂ​പ്പു​ഴ: ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ജ​ല​നി​ധി പ​ദ്ധ​തി​യി​ലെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച കു​ടി​വെ​ള്ള സ​മി​തി​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു പ​ദ്ധ​തി ത​യ്യാ​റാ​കു​ന്നു.
കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ വി​ളി​ച്ച് ചേ​ര്‍​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ല​ച്ച​വ ന​വീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന പ​ദ്ധ​തി എ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ജ​ല​വി​ത​ര​ണം നി​ല​ച്ച​തും ന​വീ​ക​ര​ണം അ​വ​ശ്യ​മാ​യ​തു​മാ​യ പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. 2003ലാ​ണ് കു​ള​ത്തൂ​പ്പു പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്തു ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ദ്ധ​തി ന​ട​ത്തി​പ്പും ജ​ല​വി​ത​ര​ണ ചു​മ​ത​ല​യും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ​മി​തി​ക്കാ​യി​രു​ന്നു. 33 ഗു​ണ​ഭോ​ക്തൃ സ​മി​തി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
എ​ന്നാ​ൽ ഇ​വ​യി​ൽ പ​കു​തി​യി​ല​ധി​കം ഇ​ന്ന് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മ​ല്ല. ജ​ല​നി​ധി ന​ട​പ്പി​ലാ​ക്കി​യ കേ​ര​ള ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ ശു​ചി​ത്വ ഏ​ജ​ൻ​സി​ക്ക് (കെ​ആ​ർ​ഡ​ബ്ല​യു​എ​സ്എ) ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും മേ​ൽ​നോ​ട്ട ചു​മ​ത​ല. ക​ഴി​ഞ്ഞ ദി​വ​സം കെ​ആ​ർ​ഡ​ബ്ല​യു​എ​സ്എ. ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ​ത്തി ഭ​ര​ണ​സ​മി​തി​യും ഗു​ണ​ഭോ​ക്തൃ​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.
പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​നാ​യി ആ​കെ ചി​ല​വാ​കു​ന്ന തു​ക​യു​ടെ പ​ത്ത് ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​സ​മി​തി​യും പ​തി​ന​ഞ്ചു ശ​ത​മാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ബാ​ക്കി തു​ക സ​ർ​ക്കാ​ർ ന​ൽ​കും. മു​ട​ങ്ങി കി​ട​ക്കു​ന്ന ജ​ല​നി​ധി പ​ദ്ധ​തി​ക​ളെ​ല്ലാം ഏ​റ്റെ​ടു​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി കു​ടി​വെ​ള​ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തി​നാ​യി സ​മി​തി​ക​ൾ യോ​ഗം ചേ​ർ​ന്ന് പ്ര​മേ​യം പാ​സ​ക്കി ന​ൽ​ക​ണ​മെ​ന്നും കെ​ആ​ർ​ഡ​ബ്ല​യു​എ​സ്എ. ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്പ്മെ​ന്‍റ് മാ​നേ​ജ​ർ ക്രി​സ്റ്റി ജോ​സ​ഫ് പ​റ​ഞ്ഞു. ജ​ല​നി​ധി ഗു​ണ​ഭോ​ക്തൃ സ​മി​തി​യോ​ഗ​ത്തി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സൈ​ഫു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ പ്രോ​ജ​ക്ട് എ​ഞ്ചി​നി​യ​ര്‍ സാ​ബു. ജി, ​നൂ​ര്‍​ജ​ഹാ​ന്‍.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റെ​ജി ഉ​മ്മ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല സ​ത്യ​ന്‍, മേ​ഴ്സി ജോ​ര്‍​ജ്, ജ​യ​കൃ​ഷ്ണ​ന്‍, ഉ​ദ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.