പാ​ത്ത് വേ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 17, 2021 11:26 PM IST
മ​ല​പ്പു​റം: ഇ​രി​ന്പി​ളി​യം പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​മു​ടി​യി​ൽ നി​ർ​മി​ച്ച അ​മ്മാ​ൾ പ്രാ​ണ​യി​ൽ പാ​ത്ത് വേ ​പ്രഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച 17 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പാ​ത്ത് വേ ​നി​ർ​മി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ഴി യാ​ത്രാ സൗ​ക​ര്യ​ത്തി​ന് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ഈ ​പാ​ത്ത് വെ.
​ഇ​രി​ന്പി​ളി​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മാ​നു​പ്പ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​സി.​എ നൂ​ർ, കെ.​എം.​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്ന കു​ഞ്ഞി​പ്പ, മെ​ന്പ​ർ കെ.​ഫ​സീ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി.​ടി.​അ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.