പൂ​പ്പ​ലം മാ​ർ​ക്ക​റ്റി​ന് മു​ൻ​വ​ശം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
Sunday, January 17, 2021 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ലം മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് മു​ൻ​വ​ശം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ.​അ​സീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട വ​ല​ന്പൂ​ർ വി​ല്ലേ​ജി​ലെ പൂ​പ്പ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ ചു​റ്റു​മു​ള്ള വ​യ​ലു​ക​ളും മ​റ്റു കൃ​ഷി​സ്ഥ​ല​ങ്ങ​ളും ഇ​വി​ടെ​ത്തെ മാ​ലി​ന്യം കാ​ര​ണ​ത്താ​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
കൂ​ടാ​തെ ഇ​തി​ന്‍റെ മു​ൻ​പി​ലൂ​ള്ള ഉൗ​ട്ടി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ രാ​ത്രി സ​മ​യ​ങ്ങ​ളി​ളി​ലും അ​ല്ലാ​തെ​യും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ ഏ​തു നി​മി​ഷ​വും ഈ ​വ​ഴി​യോ​ര​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.
മ​ത്സ്യമാ​ർ​ക്ക​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഐ​സ് പൊ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മി​ക്സ​ർ മെ​ഷീ​ൻ റോ​ഡി​ൽ സ്ഥാ​പി​ച്ച​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ആ​യ​തി​നാ​ൽ അ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ 16ന് ​രാ​ത്രി മാ​ർ​ക്ക​റ്റി​നു മു​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​തി​നാ​ൽ എ​തി​ർ​വ​ശ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​നം കാ​ണാ​തെ എ​തി​രെ​വ​ന്ന ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​നും സ്വ​ത്തി​നും ഒ​രു സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി ത​ര​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.