കൊ​ല്ല​ത്ത് നാ​ല് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി
Saturday, January 16, 2021 11:01 PM IST
കൊ​ല്ലം: കൊ​ല്ല​ത്തെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന പ​ദ്ധ​തി​യ്ക്കാ​യി 53.8 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.
കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പെ​രി​നാ​ട്, കൊ​ല്ല​ത്തെ തൃ​ക്ക​രു​വ, പ​ന​യം, കു​ന്ന​ത്തൂ​രി​ലെ മ​ണ്‍​റോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​ണ് ബ​ജ​റ്റി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ വി​ഹി​ത​മാ​യി 53.8 കോ​ടി രൂ​പ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.
നേ​ര​ത്തെ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​യി​ക്കു​ക​യും ജ​ല വി​ഭ​വ വ​കു​പ്പ് ഒ​രു ല​ക്ഷ​ത്തി​ല്‍​പ​രം പേ​ര്‍​ക്ക് കു​ടി​വെ​ള​ളം ല​ഭി​ക്കു​ന്ന പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
തൃ​ക്ക​രു​വ-​പ​ന​യം-​പെ​രി​നാ​ട്-​മ​ണ്‍​റോ​തു​രു​ത്ത് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ 15 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ജ​ലം പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ന്തി​രി​ക്ക​ല്‍ ഭാ​ഗ​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഞാ​ങ്ക​ട​വ് പ​ദ്ധ​തി​യു​ടെ 1200 മി​ല്ലി മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള റോ ​വാ​ട്ട​ര്‍ പ​മ്പി​ങ് മെ​യി​നി​ല്‍ നി​ന്നും എ​ടു​ക്കും.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ ഇ​ത് ബാ​ധി​ക്കു​ന്ന​ത​ല്ല. 15 മു​ത​ല്‍ 20 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം നി​ല​വി​ലു​ള്ള റോ ​വാ​ട്ട​ര്‍ പ​മ്പ് സെ​റ്റ് മാ​റ്റി സ്ഥാ​പി​ക്കു​മ്പോ​ള്‍ അ​ധി​ക​മാ​യി ആ​വ​ശ്യ​മു​ള്ള ജ​ലം കൂ​ടി ല​ഭ്യ​മാ​ക്ക​ത്ത​ക്ക​വി​ധം ശേ​ഷി കൂ​ടി​യ പ​മ്പ് സെ​റ്റ് സ്ഥാ​പി​ച്ചാ​ല്‍ മ​തി​യാ​കും.
അ​ഷ്ട​മു​ടി​ക്കാ​യ​ലി​നാ​ല്‍ ചു​റ്റ​പ്പ​ട്ട് കി​ട​ക്കു​ന്ന രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് പ​ദ്ധ​തി അ​നു​ഗ്ര​ഹ​മാ​വും.
ഉ​ല്പാ​ദ​ന യൂ​ണി​റ്റു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് മാ​ത്രം 53.8 കോ​ടി​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​മാ​യി വി​ത​ര​ണ ശ്ര്യം​ഖ​ല സ്ഥാ​പി​ച്ച് ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കും.