സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, January 16, 2021 2:01 AM IST
കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ഈ​യ്യാം​കു​ന്ന് കൊ​ച്ചു​കി​ഴ​ക്ക​തി​ൽ കാ​ർ​മ​ൽ ഭ​വ​നി​ൽ ജോ​ൺ മാ​ത്യു (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ പു​ല​മ​ൺ ആ​ര്യാ​സ് ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര​നി​ന്നും എം​സി റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ജോ​ൺ മാ​ത്യു. ഇ​തേ ദി​ശ​യി​ൽ പി​ന്നാ​ലെ എ​ത്തി​യ ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ജോ​ൺ മാ​ത്യു​വി​ന്‍റെ ത​ല​യ്ക്ക് ക്ഷ​തം സം​ഭ​വി​ച്ചു. ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റോ​സ​മ്മ​യാ​ണ് ഭാ​ര്യ. ഫെ​ദ ലൂ​ണി​യ, കെ​സി​യ എ​ന്നി​വ​ർ മ​ക​ളാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.