കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ: കൊ​ട്ടാ​ര​ക്ക​ര​യെ ത​ഴ​ഞ്ഞ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, January 15, 2021 11:50 PM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ തീ​രു​മാ​നി​ക്ക​പ്പെ​ട്ട​പ്പോ​ൾ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യെ ത​ഴ​ഞ്ഞ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.​ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ മ​റി​യി​ക്കു​ക​യും ജ​ന​കീ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ഇന്ന് ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ അ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ര​ക്കു​മാ​ത്ര​മാ​യി​ട്ടു​ള്ള​താ​ണ്. ​ഇ​തി​നാ​യി ജി​ല്ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും ജി​ല്ലാ ആ​യു​ർ​വേദ ആ​ശു​പ​ത്രി​യും വ​രെ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ജി​ല്ലാ മ​ധ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ആ​തു​രാ​ല​യ​മാ​യ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. താ​ലൂ​ക്കാ​ശു​പ​ത്രി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും എംഎ​ൽഎ ഇ​ക്കാ​ര്യ​ത്തി​ൻ ശ​ക്ത​മാ​യി ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ പ​റ​യു​ന്നു.താ​ലൂ​ക്കി​ൻ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത് നെ​ടു​മ​ൺ​കാ​വ് സാ​മൂ​ഹ്യ ആരോ​ഗ്യ കേ​ന്ദ്ര​മാ​ണ്.​ താ​ലൂ​ക്കി​ന്‍റെ തെ​ക്കെ അ​റ്റ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് എ​ത്തി​ച്ചേ​രു​ക ബു​ദ്ധി​മു​ട്ടാ​ണ്.​ വാ​ഹ​ന സൗ​ക​ര്യം തീ​രെ കു​റ​വാ​യ പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. താ​ലൂ​ക്കാ​ശു​പ​ത്രി​യെ തിര​ഞ്ഞെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള​വ​ർ​ക്ക് എ​ത്തി​ച്ചേ​രു​ക സൗ​ക​ര്യ​മാ​യി​രു​ന്നു.
താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​ക്കു​റ​വു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​പ്പോ​ൾ രോ​ഗി​ക​ളി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന എ​ഫ്എ​ൽ​റ്റി​സി ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മാ​യി​രു​ന്നെ​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ. ​ഷാ​ജു അ​റി​യി​ച്ചു.​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വ​കു​പ്പു മ​ന്ത്രി​ക്ക് ന​ഗ​ര​സ​ഭ ക​ത്തു ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എംഎ​ൽ​എ​യു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും ശ​ക്ത​മാ​യ ബ​ഹു​ജ​ന സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യൂ​ത്ത് കോ​ൺഗ്രസ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജു ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തി​നു പി​ന്നി​ലെ​ന്നും മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​മ​ര മാ​ർ​ഗം സ്വീ​ക​രി​ക്കു​മെ​ന്നും ബിജെപി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.