സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നു മു​ത​ൽ 20 വ​രെ
Friday, January 15, 2021 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല​ക​ളി​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്നു​മു​ത​ൽ 20 വ​രെ ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കാ​ര്യ​വ​ട്ട​ത്തും, കൊ​ല്ലം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് എ​സ്എ​ൻ.​കോ​ള​ജ്, കൊ​ല്ല​ത്തു​മാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന് ബി​എ​സ്‌​സി, 18 ന് ​ബി.കോം., 19, 20 തീ​യ​തി​ക​ളി​ൽ ബി​എ വി​ഷ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ അ​ലോ​ട്ട്മെ​ന്‍റ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള വി​ഷ​യ​ങ്ങ​ൾ, അ​ലോ​ട്ട്മെ​ന്‍റ്, സ​മ​യ​ക്ര​മം, ഒ​ടു​ക്കേ​ണ്ട ഫീ​സ്, തീ​യ​തി എ​ന്നി​വ അ​റി​യാ​ൻ ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക. കു​ട്ടി​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്ന ഹാ​ളി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളു എ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.