ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വാ​ക്സി​ൻ എ​ത്തി;​ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, January 15, 2021 11:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി. വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​മാ​യ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരത്തോടെ വാ​ക്സി​ൻ എ​ത്തി​യ​ത്.​ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ. ​പി മീ​ന, ആ​ശുപ്ര​തി സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് അ​ൽ​ഫോ​ൻ​സ്, ആ​ർ​എം​ഒ ഡോ. ​അ​നൂ​പ്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ക്സി​ൻ ഏ​റ്റു​വാ​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി 780 യൂ​ണി​റ്റ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്.​

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽഎ ​വാ​ക്സി​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് എ​ല്ലാ ക്ര​മീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പ​ഴ​യ പീ​ഡി​യാ​ട്രി​ക് വാ​ർ​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നും എ​ടു​ത്ത​വ​ർ റ​സ്റ്റ് എ​ടു​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ആ​ദ്യ ദി​വ​സം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നൂ​റു പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക.