കൊ​ട്ടാ​ര​ക്ക​ര​ക്ക് സ​മ്മാ​ന​മാ​യി വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യം
Friday, January 15, 2021 11:48 PM IST
കൊ​ട്ടാ​ര​ക്ക​ര: ധ​ന​കാ​ര്യ മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ൽ കൊ​ട്ടാ​ര​ക്ക​ര​ക്ക് പ്ര​ധാ​ന സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യം. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ക്കു​ക. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഡ​യ​റ്റും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സും പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്താ​ണ് സ​മു​ച്ച​യ​മു​യ​രു​ക. വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ൾ, അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്രം, ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ കേ​ന്ദ്രം, സെ​മി​നാ​ർ ഹാ​ൾ, ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം എ​ന്നി​വ​യെ​ല്ലാം അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യം.

വെ​ളി​യം ഗ​വ. ഐ​ടി​ഐ​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​ഞ്ച് കോ​ടി രൂ​പ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. എ​ഴു​കോ​ൺ സ​ബ് റ​ജി​സ്റ്റാ​ർ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ര​ണ്ട് കോ​ടി രൂ​പ​യും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 40 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.

അ​ട​ങ്ക​ൽ തു​ക​യ്ക്ക് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി നേ​ടാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. എ​ന്നാ​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബൈ​പാ​സ് റോ​ഡെ​ന്ന ആ​വ​ശ്യം ബ​ജ​റ്റി​ൽ ഇ​ത്ത​വ​ണ​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.