പ്ര​ഭാ​ത സ​വാ​രി​യ്ക്കു് പോ​യ വ​യോ​ധി​ക​നെ കാ​ണാ​നി​ല്ലെ​ന്ന്
Friday, January 15, 2021 11:46 PM IST
ചാ​ത്ത​ന്നൂ​ർ: വീ​ട്ടി​ൽ നി​ന്നും പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ വ​യോ​ധി​ക​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ചാ​ത്ത​ന്നൂ​ർ താ​ഴം പ​ടി​ഞ്ഞാ​റ് മേ​ലൂ​ട്ട് കി​ഴ​ക്ക​തി​ൽ ശ്രീ​ധ​ര (82) നെ​യാ​ണ്‍ കാ​ണാ​താ​യ​ത്.
വീ​ട്ടി​ൽ നി​ന്നും എ​ല്ലാ ദി​വ​സ​വും പ്ര​ഭാ​ത​സ​വാ​രി​യ്ക്ക് പോ​കാ​റു​ണ്ട്. എ​ട്ട​ര​യോ​ടെ വീ​ട്ടി​ൽ മ​ട​ങ്ങി എ​ത്തു​ക​യാ​ണ്‍ പ​തി​വ്. ഇ​ന്ന​ലെ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ല്കി.