നീ​ണ്ടക​ര പാ​ല​ത്തി​ന്‍റെ കൈ​വ​രിയിൽ അ​റ്റ​കു​റ്റ​പ്പ​ണി
Friday, January 15, 2021 11:46 PM IST
കൊ​ല്ലം: നീ​ണ്ടക​ര പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക്കു കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടായ​താ​യ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ പ​രി​ശോ​ധി​ക്കാ​ൻ ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്കു നി​ർ​ദേശം ന​ൽ​കി​യ​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ഞ്ചി​നീ​യ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് ദേ​ശീ​യ​പാ​ത 66 -ലെ റീ​ച്ച് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കു കൈ​മാ​റു​ക​യും അ​വ​ർ ടെ​ണ്ട ർ ​ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സാ​ധാ​ര​ണ നി​ല​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട ് ന​ൽ​കേ​ണ്ടത് ​കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ടെ​ണ്ടർ ​ചെ​യ്ത​തി​നാ​ൽ തു​ട​ർ​ന്നു ഫ​ണ്ട ുക​ളൊ​ന്നും കേ​ന്ദ്ര​മ​ന്ത്രാ​ല​യം ന​ൽ​കു​ക​യി​ല്ല​യെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ൻ​എ​ച്ച്എഐ-​ആ​ണ് ചെ​യ്യേ​ണ്ട തെ​ന്നും അ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട ്.

ക​ണ്ണൂ​ർ വ​ള​പ​ട്ട​ണ​ത്തു റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ ഉ​ണ്ടായ​പ്പോ​ൾ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യാ​ണ് ഫ​ണ്ട ് ന​ൽ​കി​യ​ത്. നീ​ണ്ടക​ര പാ​ല​ത്തി​ന്‍റെ കൈ​വ​രി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻഎ​ച്ച് എഐ റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ​ക്കു ക​ത്തു ന​ൽ​കാ​നും, താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ ന​ട​ത്താ​നും സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​നു നി​ർ​ദേശം ന​ൽ​കി​യ​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.