ബേ​ബി ജോ​ൺ അ​നു​സ്മ​ര​ണ​വും അഖില കേരള ഉ​പ​ന്യാ​സ മ​ത്സ​രവും
Thursday, January 14, 2021 10:35 PM IST
ച​വ​റ: തേ​വ​ല​ക്ക​ര യു​ഡി​എ​ഫ് പാ​ല​യ്ക്ക​ൽ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബേ​ബി ജോ​ൺ അ​നു​സ്മ​ര​ണ​വും അ​ഖി​ല കേ​ര​ള ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തു​ന്നു. ബേ​ബി സാ​റും കേ​ര​ള രാ​ഷ്ട്രീ​യ​വും എ​ന്ന​താ​ണ് വി​ഷ​യം.​മ​ത്സ​ര​ത്തി​ന് പ്രാ​യ പ​രി​ധി ഇ​ല്ല. ഉ​പ​ന്യാ​സം ര​ണ്ട് പേ​ജി​ൽ കു​റ​യാ​ൻ പാ​ടി​ല്ല. ര​ച​ന​ക​ൾ 00971528432586 എ​ന്ന ന​മ്പ​റി​ൽ 20 ന് ​വൈ​കുന്നേരം നാലിന് മു​ൻ​പ് വാ​ട്ട്സാ​പ്പ് ചെ​യ്യേ​ണ്ട​താ​ണ്. ഒ​ന്നാം സ​മ്മാ​നം 3000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും ര​ണ്ടാം സ​മ്മാ​നം 2000 ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്നു.
24 ന് ​കൂ​ഴം​കു​ളം ജ​ംഗ്ഷ​നി​ൽ ബേ​ബി​ജോ​ൺ അ​നു​സ്മ​ര​ണ​വും യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കും. യോ​ഗ​ത്തി​ൽ ഉ​പ​ന്യാ​സ ര​ച​ന​യി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കും .
പ​രി​പാ​ടി മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉദ്​ഘാ​ട​നം ചെ​യ്യും.​യോ​ഗ​ത്തി​ൽ പ്ര​മു​ഖ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് കൂ​ട്ടാ​യ്‌​മ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ പി​ള്ള​യും, സെ​ക്ര​ട്ട​റി ല​ളി​ത ഷാ​ജി​യും അ​റി​യി​ച്ചു.