തി​രു​സ്വ​രൂ​പ ദ​ർ​ശ​നം നാളെ മു​ത​ൽ
Thursday, January 14, 2021 10:35 PM IST
ച​വ​റ: പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ ദ​ർ​ശ​നം നാളെ മു​ത​ൽ ഫെ​ബ്രു​വ​രി 14 വ​രെ ച​വ​റ സൗ​ത്ത് വ​ട​ക്കും​ഭാ​ഗം സെ​ന്‍റ് ജെ​റോം ദേ​വാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​ജി​സ​ൺ റി​ച്ചാ​ർ​ഡ് അ​റി​യി​ച്ചു.
പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്നും ല​ഭ്യ​മാ​യ തി​രു​സ്വ​രൂ​പം നാളെ വൈകുന്നേരം നാലിന് ത​ങ്ക​ശ്ശേ​രി ബി​ഷ​പ്പ് ഹൗ​സ് ചാ​പ്പ​ലി​ൽ ബി​ഷ​പ് പോ​ൾ ആന്‍റ​ണി മു​ല്ല​ശ്ശേ​രി​യി​ൽ നി​ന്നും ഫാ. ​റെ​ജി​സ​ൺ റി​ച്ചാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി വ​ട​ക്കും​ഭാ​ഗം സെ​ന്‍റ് ജെ​റോം ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് ദി​വൃ​ബ​ലി ന​ട​ക്കും. എ​ല്ലാവർക്കും തി​രു​സ്വ​രൂ​പം ദ​ർ​ശി​ക്കാ​നു​ള്ള സൗ​ക​ര്യം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു.