കൊ​ല്ലം ത​രി​ശ് ര​ഹി​ത ജി​ല്ല​യാ​ക്കും: സാം ​കെ. ഡാ​നി​യേ​ൽ
Wednesday, January 13, 2021 10:34 PM IST
ചാ​ത്ത​ന്നൂ​ർ: കൊ​ല്ലം ജി​ല്ല​യെ ത​രി​ശ് ര​ഹി​ത ജി​ല്ലാ യാ​ക്കി മാ​റ്റു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം: ​കെ. ഡാ​നി​യേ​ൽ പ​റ​ഞ്ഞു. ദേ​ശീ​യ യു​വ​ജ​ന ആ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​രും ദി​ന​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ച് യു​വാ​ക്ക​ളെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ന​യി​ക്കും. ജി​ല്ല​യെ പൂ​ർ​ണ​മാ​യി ത​രി​ശ് ര​ഹി​ത ജി​ല്ല​യാ​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തു​വാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത് ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ച് ക്ലാ​സു​ക​ളും ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കാ​വ​ശ്യ​മാ​യ ഊ​ന്ന​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലി​റ്റി​ൽ റോ​സ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​മാ​രി, കോ​വി​ഡ് എ​ന്നീ ദു​ർ​ഘ​ട സ​മ​യ​ത്ത് പൊ​തു​ജ​ന സേ​വ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ര​ഞ്ജി​ത്തി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ദി ജു ​ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജ ഹ​രി​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ​ഇ​ന്ദി​ര, ജി.​രാ​ജ​ശേ​ഖ​ര​ൻ, കെ..​പി.​ഹ​രി​കൃ​ഷ്ണ​ൻ, എ​ച്ച്.​സ​തീ​ശ് ച​ന്ദ​ൻ, പി.​എ​സ് ഷാ​ജി, ജ​നാ​ർ​ദ്ദ​ന​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ഇ​ന്ന്

കൊ​ല്ലം: അ​ന്യ സം​സ്ഥാ​ന ലോ​ട്ട​റി കേ​ര​ള​ത്തി​ൽ വ​രു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ജി​ല്ലാ ലോ​ട്ട​റി ഓ​ഫി​സി​ന് മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ 10-ന് ​ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ബി.​രാ​ജേ​ഷ് അ​റി​യി​ച്ചു.