കള്ളാറിൽ ആരാകും ‘മാൻ ഓഫ് ദി മാച്ച്’
Wednesday, December 2, 2020 1:10 AM IST
രാ​ജ​പു​രം: കു​ടി​യേ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ക​ള്ളാ​ർ ഡി​വി​ഷ​നി​ലെ വോ​ട്ട​ർ​മാ​രു​ടെ മ​ന​സി​ൽ കു​ടി​യേ​റാ​ൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റി ഇ​ട​തു​വ​ല​തു​മു​ന്ന​ണി​ക​ൾ. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 14ഉം ​കോ​ടോം-​ബേ​ളൂ​രി​ലെ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യും 15 മു​ത​ൽ 19 വ​രെ​യും ബ​ളാ​ലി​ലെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​യും 14 മു​ത​ൽ 16 വ​രെ​യും പ​ന​ത്ത​ടി​യി​ലെ എ​ട്ടു മു​ത​ൽ 14 വ​രെ​യു​മു​ള്ള വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​ള്ളാ​ർ ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ​ത​വ​ണ സി​പി​എ​മ്മി​ന് അ​പ്ര​തീ​ക്ഷി​ത വി​ജ​യം സ​മ്മാ​നി​ച്ച വാ​ർ​ഡാ​ണി​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി പു​തി​യ സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നൊ​പ്പം നേ​ടി​യ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തേ​ണ്ട​തും എ​ൽ​ഡി​എ​ഫി​ന് നി​ർ​ണാ​യ​ക​മാ​ണ്. അ​തി​നാ​ലാ​ണ് പ​തി​വു​തെ​റ്റി​ച്ച് വി​ജ​യം എ​ന്ന ഒ​റ്റ​ല​ക്ഷ്യം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ട് ത​ങ്ങ​ളു​ടെ സി​റ്റിം​ഗ് സീ​റ്റ് പു​തു​താ​യി മു​ന്ന​ണി​യി​ലേ​യ്ക്ക് വ​ന്ന ഘ​ട​ക​ക​ക്ഷി​ക്ക് കൈ​മാ​റാ​ൻ സി​പി​എം ത​യാ​റാ​യ​ത്.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തി​ലെ ഷി​നോ​ജ് ചാ​ക്കോ​യാ​ണ് ഇ​വി​ടു​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​ടോം ഡി​വി​ഷ​നി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ ആ​യി​ര​ത്തി​ൽ​പ​രം വോ​ട്ടു​ക​ൾ നേ​ടാ​ൻ ഷി​നോ​ജി​ന് സാ​ധി​ച്ചി​രു​ന്നു. നി​ല​വി​ൽ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഒ​ട​യം​ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, രാ​ജ​പു​രം മേ​ഖ​ല സെ​ക്ര​ട്ട​റി, ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫൊ​റോ​ന സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്നു. ‌കേ​ര​ള കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന‍​യാ​യ കെ​എ​സ്‌​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു. ഒ​ട​യം​ചാ​ൽ സ്വ​ദേ​ശി​യാ​ണ് ഈ 44​കാ​ര​ൻ.
അ​തേ​സ​മ​യം വ​ല​തു​പ​ക്ഷ ആ​ഭി​മു​ഖ്യ​മു​ള്ള ഈ ​ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫി​ന്‍റെ അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ തോ​ൽ​വി​യു​ടെ ക്ഷീ​ണം അ​വ​ർ​ക്ക് മാ​റ്റി​യേ​തീ​രൂ.
മു​ന്ന​ണി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ തി​രി​ച്ച​ടി​യാ​യ​തെ​ന്നും സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ തു​ട​ക്ക​ത്തി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ടാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ര​ണ്ടു​ത​വ​ണ വി​ജ​യി​ക്കു​ക​യും ഒ​രു ത​വ​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​വു​ക​യും ചെ​യ്ത​തി​ന്‍റെ അ​നു​ഭ​വ​പ​രി​ച​യ​വു​മാ​യാ​ണ് വി​നോ​ദ് ഇ​വി​ടെ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ന്നി​വ​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പു​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് ഈ 46​കാ​ര​ൻ.
അ​തേ​സ​മ​യം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ക​ന​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം. ബി​ജെ​പി ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം എ. ​സു​കു​മാ​ര​ൻ കാ​ലി​ക്ക​ട​വാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ഇ​ദ്ദേ​ഹം 2005ൽ ​കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​മാ​യ പ​റ​ക്ക​ളാ​യി വാ​ർ​ഡി​ൽ നി​ന്ന് വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചി​രു​ന്നു. നി​ല​വി​ൽ ചെ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്.