കാസര്‍ഗോഡ്: ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 151 പേര് രോഗമുക്തരായി. തദ്ദേശസ്ഥാപനം തിരിച്ചുള്ള കണക്ക്: ബേഡഡുക്ക-14, കാഞ്ഞങ്ങാട്-ഒന്‍പത്, കിനാനൂര്‍-കരിന്തളം, ഉദുമ-ഏഴ്, വെസ്റ്റ് എളേരി,
കോടോം-ബേളൂര്‍, തൃക്കരിപ്പൂര്‍-അഞ്ച്, പടന്ന, ചെമ്മനാട്, ചെങ്കള-നാല്, കള്ളാര്‍-മൂന്ന്, പിലിക്കോട്, മൊഗ്രാല്‍പുത്തൂര്‍, കാറഡുക്ക, ദേലംപാടി-രണ്ട്, ബളാല്‍, ഈസ്റ്റ് എളേരി, കുറ്റിക്കോല്‍, കാസര്‍ഗോഡ്, അജാനൂര്‍, ബദിയഡുക്ക, എന്മകജെ, മഞ്ചേശ്വരം-ഒന്ന്.
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7,978 പേരാണ്. സെന്റിനല്‍ സര്‍വേയടക്കം പുതിയതായി 1,724 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 3 21,983 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 20,101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 20,731 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 234 ആയി. നിലവില്‍ 1,018 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.