വി​സി​ബി, ചെ​ക്കു​ഡാ​മു​ക​ളു​ടെ ഷ​ട്ട​ര്‍ താ​ഴ്ത്ത​ണം
Wednesday, December 2, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ജ​ല​സ്രോ​ത​സു​ക​ളി​ല്‍ ജ​ല​സ​മ്പ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം സെ​ക്‌​ഷ​ന്‍ 30 (2) അ​ഞ്ച് പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ പു​ഴ​ക​ള്‍, തോ​ടു​ക​ള്‍, അ​രു​വി​ക​ള്‍ എ​ന്നി​വ​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള വി​സി​ബി​ക​ള്‍, ചെ​ക്ക് ഡാ​മു​ക​ള്‍, റെ​ഗു​ലേ​റ്റ​റു​ക​ള്‍, ബ​ണ്ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലെ ഷ​ട്ട​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി താ​ഴ്ത്ത​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ്
കോ​ള​ജി​ൽ സ്‌​പോ​ട്ട്
അ​ഡ്മി​ഷ​ന്‍

ചീ​മേ​നി: തൃ​ക്ക​രി​പ്പൂ​ര്‍ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ഒ​ഴി​വു​ള്ള ബി​ടെ​ക് (ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി) സീ​റ്റു​ക​ളി​ലേ​ക്ക് നാ​ളെ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ 11 ന് ​കേ​ള​ജി​ല്‍ എ​ത്ത​ണം. ഒ​ഴി​വു​ള്ള ബി​ടെ​ക് (റെ​ഗു​ല​ര്‍) സീ​റ്റു​ക​ളി​ലേ​ക്ക് www.cetkr.ac.in ലൂ​ടെ നാ​ളെ രാ​ത്രി 12 വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 04672 250377, 9847690280.