സു​പ്രീം കോ​ട​തി വി​ധി സി​പി​എ​മ്മി​നേ​റ്റ തി​രി​ച്ച​ടി: ബി.​പി. പ്ര​ദീ​പ്കു​മാ​ർ
Wednesday, December 2, 2020 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ല്യോ​ട്ട് ഇ​ര​ട്ട​കൊ​ല​പാ​ത​ക​കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സി​പി​എം ന​ട​ത്തി​യ നീ​ക്ക​ത്തി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച് പ്ര​തി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യ അ​ന്ന് മു​ത​ൽ സി​പി​എം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം വ​രു​ത്തി​വ​ച്ച സ​ർ​ക്കാ​റി​നു ധാ​ർ​മി​ക​മാ​യി തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഇ​നി​യെ​ങ്കി​ലും സ​ർ​ക്കാ​ർ തെ​റ്റു​തി​രു​ത്തി സി​ബി​ഐ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ ഉ​ട​ൻ സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും പ്ര​ദീ​പ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.