ആംബുലൻസ് ജീവനക്കാരെ ആ​ദ​രിച്ചു
Monday, November 30, 2020 12:45 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് കാ​ല​ത്തും വി​ശ്ര​മ​മി​ല്ലാ​തെ ഓ​ടി​യ ജി​ല്ല​യി​ലെ 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​നു​മോ​ദി​ച്ചു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ 108 ജീ​വ​ന​ക്കാ​ര്‍​ക്ക് ജ​ന​മൈ​ത്രി പൊ​ലീ​സും ട്രൂ ​ലൈ​ഫ് കെ​യ​റും ചേ​ര്‍​ന്ന് ന​ല്‍​കി​യ ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു.
ജി​ല്ല​യി​ല്‍ 14 ആം​ബു​ല​ന്‍​സു​ക​ളി​ലാ​യി 62 ആം​ബു​ല​ന്‍​സ് (108) ജീ​വ​ന​ക്കാ​രാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 13ന് ​ജി​ല്ല​യി​ലെ 108 ആം​ബു​ല​ന്‍​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച ഗ​ര്‍​ഭി​ണി​യാ​യ സ്ത്രീ​ക്ക് സു​ഖ​പ്ര​സ​വം ന​ട​ന്നി​രു​ന്നു. ആം​ബു​ല​ന്‍​സി​ല്‍ ജോ​ലി​യി​ലി​രു​ന്ന എ​മ​ര്‍​ജ​ന്‍​സി മാ​നേ​ജ്‌​മെ​ന്‍റ് ടെ​ക്‌​നീ​ഷ്യ​ന്‍റെ​യും ഡ്രൈ​വ​റു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ദേ​ശീ​യ പാ​ത​യോ​ര​ത്ത് കോ​ത്താ​യി​മു​ക്കി​ല്‍ യു​വ​തി പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു.
ഈ ​സേ​വ​ന​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​ശം​സി​ച്ച മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ പ​ങ്കു​വ​ച്ചു.
ച​ട​ങ്ങി​ല്‍ ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​മ​നോ​ജ്, 108 ആം​ബു​ല​ന്‍​സ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ കെ.​പി. ര​മേ​ശ​ന്‍, ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ മാ​ധു കാ​ര​ക്ക​ട​വ​ത്ത്, എ​ച്ച്.​ആ​ര്‍. പ്ര​വീ​ണ്‍​കു​മാ​ര്‍, ട്രൂ​ലൈ​ഫ് കെ​യ​ര്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ അ​സ്‌​ക​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.