പ്രാ​ര്‍​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​താ​ണ് വി​ശ്വാ​സം: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Monday, November 30, 2020 12:45 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ്രാ​ര്‍​ത്ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​താ​ണ് യ​ഥാ​ര്‍​ത്ഥ വി​ശ്വാ​സ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍. ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. മാ​വു​ള്ളാ​ല്‍ വിശുദ്ധ ​യൂ​ദാ ത​ദേ​വൂ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ തി​രു​നാ​ളി​ന് സ​മാ​പ​നം കു​റി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വി​ച്ചി​ട്ടാ​ല്‍ ബ​ള്‍​ബ് ക​ത്തു​ന്ന​തു പോ​ലെ പ്രാ​ര്‍​ത്ഥ​ന​യ്ക്ക് മ​റു​പ​ടി ല​ഭി​ക്കു​മെ​ന്ന് ചി​ന്തി​ക്ക​രു​ത്. സാ​റാ​യെ പോ​ലെ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​വ​ശ്യ​സ​മ​യ​ത്ത് ദൈ​വം ഇ​ട​പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു. തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് പ്ര​ദ​ക്ഷി​ണം ന​ട​ന്നു. സ​മാ​പ​ന ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ച്ചു.