നീ​ലേ​ശ്വ​ര​ത്ത് ഇ​ത്ത​വ​ണ​യും പോ​രാ​ട്ടം ക​ന​ക്കും
Monday, November 30, 2020 12:45 AM IST
നീ​ലേ​ശ്വ​രം: പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് പ​ല​വ​ട്ടം യു​ഡി​എ​ഫ് ഭ​രി​ച്ചി​ട്ടു​ള്ള നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട ശേ​ഷ​മു​ള്ള മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ട​തു​വ​ശം ചേ​ര്‍​ന്നാ​ണ് നി​ന്ന​ത്.
ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ഞ്ചാ​യ​ത്തി​നെ ന​ഗ​ര​സ​ഭ​യാ​ക്കി​യ​പ്പോ​ള്‍ ന​ട​ത്തി​യ വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തെ​യാ​ണ് ഇ​തി​ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ആ​കെ​യു​ള്ള 32 വാ​ര്‍​ഡു​ക​ളി​ല്‍ 19 എ​ല്‍​ഡി​എ​ഫി​നും 13 യു​ഡി​എ​ഫി​നു​മാ​യി​രു​ന്നു. ഇ​തി​ല്‍ ആ​റു സീ​റ്റു​ക​ളി​ലെ​ങ്കി​ലും നൂ​റി​ല്‍ താ​ഴെ വോ​ട്ടു​ക​ള്‍​ക്കാ​ണ് യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​ത്. മൂ​ന്നി​ട​ത്ത് ജ​യി​ച്ച​തും നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്. ഇ​ങ്ങ​നെ ഇ​രു​വ​ശ​ത്തേ​ക്കും മ​റി​യാ​വു​ന്ന പ​ത്തോ​ളം വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ കേ​വ​ലം ര​ണ്ടു വോ​ട്ടി​ന് സി​പി​എം സ്ഥാ​നാ​ര്‍​ഥി ജ​യി​ച്ച ഒ​ന്നാം വാ​ര്‍​ഡാ​യ പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ വെ​സ്റ്റി​ല്‍ ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​നാ​യി സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 15-ാം വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല​റാ​യ സി​പി​ഐ​യി​ലെ പി. ​ഭാ​ര്‍​ഗ​വി​യും കോ​ണ്‍​ഗ്ര​സി​ലെ പു​തു​മു​ഖം കെ.​വി. സ്‌​നേ​ഹ​ല​ത​യും ത​മ്മി​ല്‍ ഇ​വി​ടെ നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​ണ്.
അ​തേ​സ​മ​യം തൊ​ട്ട​ടു​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വാ​ര്‍​ഡാ​യ പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ ഈ​സ്റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ സാ​ന്നി​ധ്യം എ​ല്‍​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു​ണ്ട്. മ​റ്റൊ​രു ഉ​റ​ച്ച സീ​റ്റാ​യ മൂ​ന്നാം​വാ​ര്‍​ഡി​ല്‍ വി​മ​ത സ്ഥാ​നാ​ര്‍​ഥി​യു​ടെ സാ​ന്നി​ധ്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്ന​ത്. ഈ ​ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലും നേ​ര​ത്തേ കോ​ണ്‍​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​യി​ച്ച ച​രി​ത്ര​വു​മു​ണ്ട്.
ക​ഴി​ഞ്ഞ ത​വ​ണ എ​ട്ട് വോ​ട്ടി​ന് കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച നാ​ലാം വാ​ര്‍​ഡാ​യ പാ​ല​ക്കാ​ട്ട്, 42 വോ​ട്ടി​ന് സി​പി​എം ജ​യി​ച്ച ആ​റാം വാ​ര്‍​ഡ് പ​ട്ടേ​ന, 56 വോ​ട്ടി​ന് സി​പി​എം ജ​യി​ച്ച പ​തി​നൊ​ന്നാം വാ​ര്‍​ഡ് ചാ​ത്ത​മ​ത്ത്, 32 വോ​ട്ടി​ന് കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച 16-ാം വാ​ര്‍​ഡ് ത​ട്ടാ​ച്ചേ​രി, 29 വോ​ട്ടി​ന് സി​പി​എം ജ​യി​ച്ച 19-ാം വാ​ര്‍​ഡ് ക​രു​വാ​ച്ചേ​രി, 95 വോ​ട്ടി​ന് സി​പി​എം ജ​യി​ച്ച 21-ാം വാ​ര്‍​ഡ് ആ​ന​ച്ചാ​ല്‍, 41 വോ​ച്ചി​ന് ലീ​ഗ് ജ​യി​ച്ച 26-ാം വാ​ര്‍​ഡ് തൈ​ക്ക​ട​പ്പു​റം സെ​ന്‍റര്‍, 46 വോ​ട്ടി​ന് കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച 27-ാം വാ​ര്‍​ഡ് തൈ​ക്ക​ട​പ്പു​റം നോ​ര്‍​ത്ത്, 51 വോ​ട്ടി​ന് സി​പി​എം ജ​യി​ച്ച 30-ാം വാ​ര്‍​ഡ് കൊ​ട്ര​ച്ചാ​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് പോ​രാ​ട്ടം ക​ന​ക്കു​ന്ന മ​റ്റു വാ​ര്‍​ഡു​ക​ള്‍.
ക​ഴി​ഞ്ഞ​ത​വ​ണ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പി.​പി. മു​ഹ​മ്മ​ദ് റാ​ഫി​യെ മ​ത്സ​രി​പ്പി​ച്ച് സി​പി​എം പി​ടി​ച്ചെ​ടു​ത്ത കൊ​ട്ര​ച്ചാ​ല്‍ വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​ന്‍ മു​ന്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യും ക​ഴി​ഞ്ഞ ത​വ​ണ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യി​രു​ന്ന വി. ​ഗൗ​രി​യെ​യാ​ണ് ഇ​ത്ത​വ​ണ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് ജ​യി​ച്ചാ​ല്‍ ഇ​ത്ത​വ​ണ​യും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന പേ​രു​ക​ളി​ലൊ​ന്നും ഗൗ​രി​യു​ടേ​താ​യി​രി​ക്കും.
പ​തി​മൂ​ന്നാം വാ​ര്‍​ഡി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശാ​ന്ത​യു​ടെ പേ​രും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. യു​ഡി​എ​ഫി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന വ​നി​ത​ക​ളി​ലേ​റെ​യും പു​തു​മു​ഖ​ങ്ങ​ളാ​യ​തി​നാ​ല്‍ ഭ​ര​ണം പി​ടി​ച്ചാ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തെ​ത്തു​ന്ന​തും പു​തു​മു​ഖ​മാ​യി​രി​ക്കും.